ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ചുമതലയടക്കമുള്ള വിവിധ സംഘടന ഉത്തരവാദിത്വങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എഐസിസി സംഘടന ചുതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ സി വേണുഗോപാല്‍ തുടരും. നേരത്തെ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിയെ ആ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കിയുള്ള ജനറല്‍ സെക്രട്ടറിയാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ഉത്തരവാദിത്വമുണ്ടായിരുന്ന താരിഖ് അന്‍വറിനെ മാറ്റി. ദീപ ദാസ് മുന്‍ഷിക്കാണ് പുതിയ ഉത്തരവാദിത്വം. ലക്ഷദ്വീപ് സച്ചിന്‍ പൈലറ്റിന് ഛത്തീസ്ഗഢിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തലക്കാണ് മഹാരാഷ്ട്രയുടെ ചുമതല.
രണ്‍ദീപ് സിംഗ് സുര്‍ജേവാല കര്‍ണാടക ചുമതലയില്‍ തുടരും. ഗുജറാത്തിന്റെ ചുമതലയാണ് മുകുള്‍ വാസ്‌നിക്കിന്. കമ്മ്യൂണിക്കേഷന്‍ ചുമതലയില്‍ ജയ്‌റാം രമേശും തുടരും.