Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമദ്യനയ അഴിമതി കേസ്: ഇഡിക്കെതിരെ അരവിന്ദ് കെജ്രിവാളിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

മദ്യനയ അഴിമതി കേസ്: ഇഡിക്കെതിരെ അരവിന്ദ് കെജ്രിവാളിൻ്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

മദ്യനയ അഴിമതി കേസിൽ ഇഡിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഇഡി ഇതുവരെ നൽകിയ 9 സമൻസുകളും ചോദ്യം ചെയ്താണ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സമൻസുകൾ നിയമവിരുദ്ധമാണെന്ന് കെജ്രിവാൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇഡിയുടെ പരാതിയെ തുടർന്നുള്ള മജിസ്‌ട്രേറ്റ് കോടതി നടപടികൾ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ ഇടപെടൽ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, മനോജ് ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com