Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേനൽചൂടിൽ വെന്തുതുരുകി കേരളം

വേനൽചൂടിൽ വെന്തുതുരുകി കേരളം

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽചൂട് കത്തുന്നു. കണ്ണൂർ വിമാനത്താവളത്തിൽ 41.3 ‍ഡിഗ്രി സെൽഷ്യസ് പകൽ താപനില രേഖപ്പെടുത്തി. പാണത്തൂർ (കാസർകോട്), ആറളം (കണ്ണൂർ), നിലമ്പൂർ (മലപ്പുറം), മണ്ണാർക്കാട് (പാലക്കാട്) എന്നീ സ്ഥലങ്ങളിൽ 40 ഡിഗ്രിക്കു മുകളിലാണ് ചൂട്.

എറണാകുളം, കോട്ടയം ജില്ലകളിൽ 38 ഡിഗ്രിയായി. പകൽ താപനില താരതമ്യേന കുറഞ്ഞുനിൽക്കുന്നത് തെക്കൻ ജില്ലകളിലാണ്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ചൂട് 35 ഡിഗ്രിക്കു മുകളിലാണ്. ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത 5 ദിവസത്തേക്ക് എവിടെയും മഴ പ്രവചിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments