Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതിയില്ല: ഇത് പ്രവാസികളുടെ വിജയം

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതിയില്ല: ഇത് പ്രവാസികളുടെ വിജയം

ദുബൈ: അടഞ്ഞുകിടക്കുന്ന വീടുകൾക്ക്​ നികുതി ഏർപ്പെടുത്താനുള്ള ബജറ്റ്​ നിർദേശം പിൻവലിച്ച നടപടിയെ സ്വാഗതം ചെയ്ത് പ്രവാസലോകം. സംസ്ഥാന ബജറ്റിലെ നിർദേശത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം രൂപപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ പിൻമാറ്റം.

അടഞ്ഞുകിടക്കുന്ന വീടുകൾക്ക്​ നികുതി ഏർപ്പെടുത്താനുള്ള നീക്കം ആയിരക്കണക്കിന്​ പ്രവാസികളെ നേരിട്ട്​ ബാധിക്കുന്ന ഒന്നായിരുന്നു. കുടുംബവുമൊത്ത്​ പ്രവാസലോകത്താണ്​ താമസം എന്നതിനാൽ നിരവധി പേർക്ക്​ നാട്ടിലെ തങ്ങളുടെ വീടുകൾ അടച്ചിടേണ്ട സാഹചര്യമുണ്ട്​. വാർഷികാവധിക്ക്​ നാട്ടിലെത്തു​മ്പോള്‍ മാത്രമാണ്​ ഇവർ വസതികളിൽ താമസിക്കുന്നത്​.

അതു​കൊണ്ടു തന്നെ അന്യായമായ ബജറ്റ്​ ​നിർദേശം പിൻവലിക്കണമെന്ന്​ നിരവധി പ്രവാസി കൂട്ടായ്​മകൾ സർക്കാറിനോട്​ ആവശ്യപ്പെട്ടതാണ്​. സർക്കാറി​ന്റെ പ്രവാസി വിരുദ്ധ നടപടികളുടെ കൂടി ഭാഗമാണിതെന്ന ആരോപണവും ഉയർന്നു. ഗൾഫ്​ മേഖലയിലെ ഇടത്​ അനുകൂല സംഘടനകളും ബജറ്റ്​ നിർദേശത്തെ പിന്തുണച്ചിരുന്നില്ല. പൊതുസമൂഹത്തിലും പ്രവാസികൾക്കും ഇടയിൽ രൂപപ്പെട്ട എതിർപ്പ്​ തന്നെയാണ്​ നിർദേശം പിൻവലിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments