കൊച്ചി: സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് വിവാദത്തിൽ ചെയർമാൻ രഞ്ജിത്ത് ഇടപെടൽ നടത്തിയെന്ന് നേമം പുഷ്പരാജ് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. ‘പത്തൊമ്പതാം നൂറ്റാണ്ട്’ പോലുളള ചവറ് സിനിമകൾ സെലക്ട് ചെയ്ത് ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് പറയുന്നു.
അവാർഡുകൾ നൽകാൻ തീരുമാനിച്ച് റൂമിലേക്ക് പോയ ഗൗതം ഗോഷ് അടക്കമുള്ള ജൂറി അംഗങ്ങൾ തിരികെ വന്ന് ഒന്നുകൂടി ചർച്ച ചെയ്യാം എന്ന് പറഞ്ഞു. ഇത് രഞ്ജിത്തിന്റെ ഇടപെടൽ മൂലം എന്നും നേമം പുഷ്പരാജ് ആരോപിച്ചു. സംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വിവരങ്ങൾ നേരത്തെ അറിയിച്ചുവെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നു.