Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ്  നടത്തുന്നതിന് ടെൻഡർ വിളിക്കുന്നു

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ്  നടത്തുന്നതിന് ടെൻഡർ വിളിക്കുന്നു

ന്യൂഡൽഹി : കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ്  നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ മാസം ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്ട്‌സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ വെർച്വൽ മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 
കേരളത്തിനും ഗൾഫിനും ഇടയിൽ സർവ്വീസ് ആരംഭിക്കുന്നതിനായി, ഉടനടി കപ്പൽ നൽകാൻ കഴിയുന്നവരും, അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവരും, ഇത്തരം സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക.

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കപ്പൽ സർവീസ് തുടങ്ങാൻ സാധിച്ചാൽ അത് ഗൾഫ് രാജ്യങ്ങളിലുള്ള  പ്രവാസി ഇന്ത്യക്കാർക്ക് പ്രയോജനകരമായി മാറും. ഇതിലൂടെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് വരാനും പോകാനും ഒരു ബദൽ മാർഗം ലഭ്യമാകും. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും  ഇടയിൽ യാത്ര കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ സംബന്ധിച്ച ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് മറുപടി നല്കുകകയായിരുന്നു മന്ത്രി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments