സ്കൂൾ പഠനോപകരണ വിപണിയിൽ വിൽപ്പനയിലും വിലക്കുറവിലും സമാനതകളില്ലാത്ത സംരഭമായി മാറിയ പൊലീസ് സഹകരണ സംഘത്തിന്റെ സ്കൂൾ ബസാർ ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 11 മണിക്ക് മന്ത്രി വി.എൻ വാസവൻ സ്കൂൾ ഉദ്‌ഘാടനം ചെയ്യും. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രവർത്തന സമയം.
കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സൗകര്യങ്ങളോടെ ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്കിന് എതിർ വശത്തുള്ള ശ്രീധന്യ ബിൽഡിങ്ങിന്റെ താഴത്തെ നിലയിലെ ഷോപ്പിംഗ് ഏരിയയിലാണ് ഇത്തവണ ബസാർ സജ്ജീകരിച്ചിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ നോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, യൂണിഫോം തുണിത്തരങ്ങൾ, സ്കൂൾ ഷൂസുകൾ, കുടകൾ, ലഞ്ച് ബോക്സ്, പഠനോപകരണങ്ങൾ, തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരം ഒറ്റക്കുടക്കീഴിൽ ബസാറിലൂടെ ലഭ്യമാകും.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എം.ആർ അജിത് കുമാർ ഐപിഎസ് സ്കൂൾ ബസാറിന്റെ ആദ്യ വിൽപ്പന നിർവഹിക്കും. തദവസരത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സഹകരണവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.