Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news"നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നവരുടെ ജീവൻ അപകടത്തിൽ": ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ വിഘടനവാദി...

“നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നവരുടെ ജീവൻ അപകടത്തിൽ”: ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ്

ന്യൂ‍ഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുന്റെ പുതിയ ഭീഷണി സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഈ മാസം 19ന് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നാണ് ഭീഷണി. ‘‘നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോളതലത്തിൽ ഉപരോധം ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്താൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും.’’– പന്നുൻ വിഡിയോയിൽ പറഞ്ഞു.

ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേരു മാറ്റുമെന്നും പന്നുൻ അവകാശപ്പെട്ടു. ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന ദിവസമാണ് നവംബർ 19 എന്നും പന്നുൻ ഓർമിപ്പിച്ചു.

ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽനിന്ന് പഠിച്ചില്ലെങ്കിൽ ഇന്ത്യയിലും സമാനമായ ‘പ്രതികരണം’ ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം 10ന് പുറത്തുവിട്ട വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പന്നുൻ ഭീഷണിപ്പെടുത്തിയിരുന്നു. ‘‘പഞ്ചാബ് മുതൽ പലസ്തീൻ വരെയുള്ള നിയമവിരുദ്ധ അധിനിവേശങ്ങളുടെ ഇരകൾ പ്രതികരിക്കും. അക്രമം അക്രമത്തിനു കാരണമാകുന്നു.’’ പന്നുൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടനയുടെ തലവനാണ് ഗുർപത്വന്ത് സിങ് പന്നുൻ. പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുനിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. പന്നുനിന്റെ കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com