Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊച്ചി ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ പിടിയില്‍

കൊച്ചി ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ പിടിയില്‍

കൊച്ചി: ബ്രഹ്മപുരം തീ പിടിത്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോള്‍ കൊച്ചിക്കാര്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ പിടിയില്‍. ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് വന്‍ വര്‍ധന. പുക ഇങ്ങനെ തുടര്‍ന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നല്‍കുന്നത്.

ജൈവമാലിന്യങ്ങള്‍ പിവിസി പോലുള്ള ഹാലോജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി ചേര്‍ന്ന് ഭാഗിക ജ്വലനം നടുക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമാണ് ഡയോക്സിനുകള്‍. ഡയോക്സിന്‍ അടക്കമുള്ള മാരകമായ രാസസംയുക്തങ്ങള്‍ അടങ്ങിയ പുകയാണ് ഏട്ട് ദിവസത്തിലധികമായി കൊച്ചിയെ മൂടിയിരിക്കുന്നത്. ഇതിന്റെ ആരോഗ്യപ്രത്യാഘാതങ്ങളും കണ്ടു തുടങ്ങി. ശ്വാസകോശരോഗങ്ങള്‍, ജലദോഷം, തൊലിപുറമെയുള്ള എരിച്ചില്‍ തുടങ്ങിയ രോഗാവസ്ഥയുമായി ചികിത്സതേടുന്നവരുടെ എണ്ണത്തിലാണ് വര്‍ധന കണ്ട് തുടങ്ങിയത്.

ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും ഈ വിഷപ്പുക കാരണമാകും. ഏക്കര്‍ കണക്കിന് പ്രദേശത്ത് പത്തോ ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയില്‍ നടക്കുന്നത് ഒാക്സിജന്റെ അഭാവത്തിലുള്ള എയ്നറോബിക് ഡി കമ്പോസിഷന്‍ ആയിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന വാതകങ്ങളില്‍ ജ്വലനസ്വഭാവമുള്ള മീഥേന്‍ ഗ്യാസ് ഉണ്ടാവുമെന്നത് കൊണ്ട് ഒരിക്കല്‍ തീ പിടിച്ചാല്‍ അണയ്ക്കുക അസാധ്യമായ കാര്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments