Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രോ ടെം സ്പീക്കർ സ്ഥാനത്ത് കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പ്രോ ടെം സ്പീക്കർ സ്ഥാനത്ത് കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി: പ്രോ ടെം സ്പീക്കർ സ്ഥാനത്ത് കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇത് ആയുധമാക്കാൻ കോൺഗ്രസും ഒരുങ്ങി കഴിഞ്ഞു. ബിജെപിയുടെ ദലിത്‌ വിരുദ്ധ മനോഭാവമാണ് പ്രതിഫലിക്കുന്നതെന്ന് കോൺഗ്രസ് എം.പിമാർ ആരോപിക്കുന്നു. ജനാധിപത്യ കീഴ്വഴക്കങ്ങളെ ബിജെപി അട്ടിമറിക്കുകയാണെന്നും വിമർശനമുണ്ട്.

സീനിയൊരിറ്റി മറികടന്നുള്ള പ്രോ ടെം സ്പീക്കർ നിയമനമാണ് വിവാദമായത്. എട്ടു തവണ എം.പിയായ കൊടിക്കുന്നിലിനെ മറികടന്നാണ് ഏഴു തവണ പാർലമെന്റ് അംഗമായ ഭർതൃഹരി മെഹത്താഭിനെ രംഗത്തിറക്കിയത്. സഭയിൽ അനുഭവസമ്പത്തുള്ള അംഗത്തെയാണ് പ്രോ ടെം സ്പീക്കർ ആക്കേണ്ടത്.

അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരെഞ്ഞെടുപ്പും കഴിഞ്ഞാൽ പ്രോ ടെം സ്പീക്കർ പദവി ഇല്ലാതാകും. മൂന്ന് ദിവസത്തെ അധികാരം എന്നതിനുപരി, കോൺഗ്രസ് അംഗത്തെ മാറ്റിനിർത്തിയതിലാണ് പ്രതിഷേധം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments