ന്യൂഡൽഹി: കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം.ഹസന് നൽകി കോൺഗ്രസ് ദേശീയ നേതൃത്വം. ഇപ്പോഴത്തെ അധ്യക്ഷൻ കെ.സുധാകരൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് താൽക്കാലിക ചുമതല എഐസിസി ഹസനു നൽകിയത്. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തേക്കു മാത്രമാണ് ചുമതല. നിലവിൽ യുഡിഎഫ് കൺവീനറാണ് എം.എം. ഹസൻ. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാകണമെന്ന് രമേശ് ചെന്നിത്തലയ്ക്കും നിര്‍ദേശമുണ്ട്.
കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം.ഹസന്
RELATED ARTICLES