Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൃശൂർ, ആലത്തൂർ തോൽവികൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ ഭാരവാഹികൾക്ക് മുന്നിൽ വെയ്ക്കാനൊരുങ്ങി കെപിസിസി

തൃശൂർ, ആലത്തൂർ തോൽവികൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ ഭാരവാഹികൾക്ക് മുന്നിൽ വെയ്ക്കാനൊരുങ്ങി കെപിസിസി

കോഴിക്കോട്: തൃശൂർ, ആലത്തൂർ തോൽവികൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ ഭാരവാഹികൾക്ക് മുന്നിൽ വെയ്ക്കാനൊരുങ്ങി കെപിസിസി നേതൃത്വം. നാളെ എറണാകുളത്ത് ചേരുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിൽ റിപ്പോർട്ടുകൾ പരസ്യപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. യോഗത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടനയടക്കം ചർച്ച ചെയ്യും.

25 കെപിസിസി ഭാരവാഹികളിൽ 19 പേർ, 14 ഡിസിസി പ്രസിഡന്റുമാരിൽ 10 പേർ തുടങ്ങി ഇത്രയും പേരെ നീക്കി പുനഃസംഘടന നടത്തണമെന്ന ശിപാർശയോടെയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാർ ഹൈക്കമാൻഡിന് ഒരു റിപ്പോർട്ട്‌ സമർപ്പിച്ചത്. അതിന് ശേഷം എഐസിസി സെക്രട്ടറിമാരുടെ കാര്യത്തിൽ വരെ മാറ്റങ്ങൾ വന്നെങ്കിലും കെപിസിസി, ഡിസിസി പുനഃസംഘടന അനന്തമായി നീളുകയാണ്. അതുകൊണ്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പുനഃസംഘടന സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments