കെ. സുധാകരൻ കെ.പി.സി. സി അധ്യക്ഷനായി തുടരും
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരൻ തുടരും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിയും വരെ പുന:സംഘടന വേണ്ടാ എന്നാണ് ഹൈക്കമാൻഡിൻ്റെ നിർദ്ദേശം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണെന്നും കേരളത്തിൽ വലിയ മുന്നേറ്റം കുറിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും നേതൃത്വം വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തിൽ കെ. സുധാകരനെ മാറ്റിയാൽ അത് സംഘടനയെ ധുർബലമാക്കുമെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കളും നേതൃത്വത്തെ ബോധ്യപ്പെടുത്തി.
വയനാട്, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് മുന്നേറ്റം കുറിക്കാനായതും ചേലക്കരയിൽ എൽഡിഎഫ് ഭൂരിപക്ഷം കുറയ്ക്കാനായതും കെ. സുധാകരൻ്റെ നേതൃ പാടവത്തിൻ്റെ ഗുണമാണ്. എല്ലാ മണ്ഡലങ്ങളിലും കെ.പി.സി സി അധ്യക്ഷൻ താഴേ തട്ടിൽ വരെ നേരിട്ടെത്തി പ്രചാരണം ഏകോകിപ്പിച്ചു. സന്ദീപ് വാര്യരടക്കമുള്ള ബി.ജെ.പി നേതാക്കളടക്കളെ കോൺഗ്രസിൽ എത്തിക്കാൻ പദ്ധതി തയാറാക്കിയതും കെ. സുധാകരൻ്റെ നേട്ടമായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ സുധാകരൻ സംഘടനയെ കൃത്യമായ പദ്ധതികളോടെയാണ് നയിക്കുന്നതെന്ന് കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി വിലയിരുത്തിയതായും സൂചനകളുണ്ട്.