തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടന ഉടനുണ്ടായേക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും മറ്റു ചില ഭാരവാഹികളെയും നിലനിര്‍ത്തികൊണ്ട് കെപിസിസി പുന:സംഘടിപ്പിക്കാനാണ് തീരുമാനം.
സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കാണാന ലക്ഷ്യമിട്ടാണ് കെപിസിസി പുന:സംഘടിപ്പിക്കുന്നത്. കെ.സുധാകരനെയും ചുരുക്കം ഭാരവാഹികളെയും നിലനിര്‍ത്തിയാവും പുതിയ പട്ടിക തയ്യാറാക്കുക. കെപിസിസി എക്സിക്യൂട്ടീവില്‍ കെ.സുധാകരന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടായെങ്കിലും സംഘടനാ ദൗര്‍ബല്യങ്ങള്‍ ബൂത്ത് തലങ്ങളില്‍ വരെ നന്നായി അനുഭവുപ്പെട്ടുവെന്നാണ് എംപിമാരുടെ അനുഭവം. അതിനാല്‍ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തണമെന്നാണ് തീരുമാനം.
പാര്‍ട്ടിയില്‍ അഴിച്ചുപണിയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ തന്നെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികളില്‍ നിഷ്ടക്രിയരായവരെ ആദ്യം മാറ്റും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കെപിസിസി സെക്രട്ടറിമാരുടെ പട്ടികയില്‍ വലിയമാറ്റം കൊണ്ടുവരും. ചെറുപ്പക്കാര്‍ക്ക് പ്രധാന്യം നല്‍കി പുനസംഘടന കൊണ്ടുവരാനാണ് കെഎസ് ശബരീനാഥന്‍, റിജില്‍ മാക്കുറ്റി തുടങ്ങി യൂത്ത് കോണ്‍ഗ്രസിന്‍റെ മുന്‍ ഭാരവാഹികളെ കെപിസിസിയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്.