Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒരു വർഷം പ്രവർത്തിച്ച കോൺഗ്രസിന്റെ എല്ലാ ബ്ലോക്ക് പ്രസിഡന്റുമാരെയും മാറ്റുമെന്ന് കെപിസിസി

ഒരു വർഷം പ്രവർത്തിച്ച കോൺഗ്രസിന്റെ എല്ലാ ബ്ലോക്ക് പ്രസിഡന്റുമാരെയും മാറ്റുമെന്ന് കെപിസിസി

തിരുവനന്തപുരം : ഒരു വർഷം പ്രവർത്തിച്ച കോൺഗ്രസിന്റെ എല്ലാ ബ്ലോക്ക് പ്രസിഡന്റുമാരെയും മാറ്റുമെന്ന് കെപിസിസി. മണ്ഡലം പ്രസിഡന്റുമാരെ ഡിസിസി ഭാരവാഹിയാക്കില്ല. സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർക്ക് ഭാരവാഹികളാകാം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും നേതൃത്വത്തിൽ ഡിസിസി, ബ്ലോക്ക് പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ കെപിസിസി ചുമതലപ്പെടുത്തിയ ഉപസമിതിയുടെ പ്രഥമ യോഗത്തിലാണ് തീരുമാനം.

എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സമരസംഘടനയായി കോണ്‍ഗ്രസിനെ രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഏപ്രില്‍ 25 മുതൽ തുടര്‍ച്ചയായി ഉപസമിതിയോഗം കൂടി ചര്‍ച്ചകള്‍ നടത്തി പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കി ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കും.

താഴെത്തട്ടിലുള്ള പ്രവര്‍ത്തനം വിലയിരുത്തിയാണ് ഉയര്‍ന്ന പദവികളിലേക്കു പരിഗണിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തത്തില്‍ അനുഭവ പരിജ്ഞാനവും പ്രവര്‍ത്തന മികവും പാര്‍ട്ടിക്കൂറും ജനപിന്തുണയും ഉള്ളവരെയാണ് പുനഃസംഘടനയില്‍ പരിഗണിക്കുക. യുവാക്കള്‍, വനിതകള്‍, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പരമാവധി പ്രാതിനിധ്യം നല്‍കും. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണന ഉണ്ടാകും. ‌കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിന് എതിരായ സമരപരമ്പരകളും ഫലവത്തായി നടപ്പാക്കും.

കോണ്‍ഗ്രസിന്റെ കരുത്തുറ്റ ഘടകങ്ങളില്‍ ഒന്നായ സംസ്ഥാനം എന്ന നിലയില്‍ രാജ്യം മുഴുവന്‍ കേരളത്തിന്റെ ചലനങ്ങള്‍ വീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുനഃസംഘടനയുടെ പ്രാധാന്യവും ഗൗരവവും എല്ലാവരും ഉള്‍ക്കൊണ്ടിട്ടുണ്ട്. എല്ലാത്തരത്തിലും ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ചെറിയ അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാട്ടണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജില്ലാതല ഉപസമിതികള്‍ സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ചാണ് ജില്ലാ ബ്ലോക്ക് തല പുനഃസംഘടനാ പട്ടിക കെപിസിസിക്ക് ഉപസമിതി കൈമാറുന്നത്. കൊടിക്കുന്നില്‍ സുരേഷ്, കെ.സി.ജോസഫ്, ജോസഫ് വാഴക്കന്‍, കെ.ജയന്ത്, എം.ലിജു എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments