Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിണറായി വിജയനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയക്കുമെന്ന് കെ.സുധാകരൻ

പിണറായി വിജയനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയക്കുമെന്ന് കെ.സുധാകരൻ

  തിരുവനന്തപുരം: അഴിമതിക്കാരനായ പിണറായി വിജയനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അഴിമതിയിൽ മോദിയും പിണറായിയും തമ്മിൽ മത്സരമാണെന്നും പിണറായി നടത്തിയ എല്ലാ അഭിമതിയും അന്വേഷിക്കുമെന്നും സുധാകരൻ പറഞ്ഞു.

“തന്നെ ദുർബലമാക്കാമെന്നത് പിണറായിയുടെ കിനാവാണ്. പേടിപ്പിക്കാൻ നോക്കേണ്ട. പ്രതിയാക്കാം, ശിക്ഷിക്കാനാവില്ല. നിരവധി കള്ളക്കേസുകളിൽ തന്നെ പ്രതിയാക്കി. കടൽ നീന്തിക്കടന്ന തന്നെ കൈത്തോട് കാട്ടി പേടിപ്പിക്കേണ്ട. സിപിഎമ്മിന്റെ ബോംബിന് മുന്നിൽ തോറ്റിട്ടില്ല. അടുത്ത തവണ എൽഡിഎഫിന് അധികാരം നഷ്ടമാകും,യുഡിഎഫ് അധികാരത്തിലെത്തും. പിണറായി നടത്തിയ എല്ലാ അഴിമതിയും അന്വേഷിക്കും. കണ്ണൂർ സെൻട്രൽ ജയിലിലാകും പിണറായിക്ക് അന്ന് സ്ഥാനം.

നിങ്ങൾ ആഗ്രഹിക്കുന്നത്
കൂടുതൽ അറിയുക
കളവ് പ്രചരിപ്പിച്ച് തനിക്കെതിരെ പോരാടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കേസിൽ ഒരു ഭയവും ആശങ്കയുമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ പോക്‌സോ കേസിനെ പറ്റിയും ചോദിച്ചു. ഏത് കേസിലാണ് ചോദ്യം ചെയ്യുന്നതെന്ന് തിരിച്ച് ചോദിച്ചു. അജണ്ടയുണ്ടല്ലേ എന്ന് ചോദിച്ചപ്പോൾ നിർത്തി. മോൺസൺ കള്ള ഡോക്ടർ എന്നത് അംഗീകരിക്കുന്നു. എന്നാൽ മോൺസണ് പ്രചാരണം കൊടുത്തത് ഇടത് നേതാക്കളും ദേശാഭിമാനിയുമാണ്. പോയത് അസുഖത്തിനാണ്, അത് ഗുണം ചെയ്തു. താൻ ചെല്ലുമ്പോൾ അവിടെ പൊലീസുകാരുണ്ട്, പൊലീസ് കാവലുണ്ട്. ഇടതു സർക്കാർ മോൺസണ് കർമ്മശ്രേഷ്ഠ പുരസ്‌കാരം കൊടുത്തു”. സുധാകരൻ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments