ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ
പ്രതിഷേധിച്ച് അടിമാലിയിൽ യാചനാസമരം നടത്തിയ മറിയക്കുട്ടിക്കായി കെപിസിസി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നടന്നു. നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മറിയക്കുട്ടിക്ക് കൈമാറി. സംസ്ഥാനത്ത് ഇത് ആയിരത്തി പത്തൊമ്പതാമത്തെ വീടാണ് കെപിസിസി നിർധനരായവർക്ക് വേണ്ടി നിർമ്മിച്ച് നൽകുന്നതെന്ന് കെ. സുധാകരൻ പറഞ്ഞു.
ഉണ്ടായിരുന്ന പഴയ വീട് പൊളിച്ച് നീക്കിയാണ് അടിമാലിയിൽ ഇരുന്നൂറേക്കറിൽ പുതിയ വീട് നിർമ്മിച്ച് നൽകിയിട്ടുള്ളത്.
12 ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണ ജോലികൾ പൂർത്തീകരിച്ചിട്ടുള്ളത്.