തിരുവനന്തപുരം : കെപിസിസി സെക്രട്ടറിയായിരുന്ന എം.എ.ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കി കെ.സുധാകരൻ. എം.എം.ഹസന് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതലയുള്ളപ്പോഴാണ് ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ചത്.
ലത്തീഫിനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായതോടെയായിരുന്നു നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ലത്തീഫ് പാർട്ടിക്ക് പുറത്തായിരുന്നു. ശശി തരൂരും ബെന്നി ബെഹ്നാനും ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി യോഗങ്ങളിൽ ലത്തീഫിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.