Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം; ജനങ്ങൾക്ക് ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതി’: കെ.സുരേന്ദ്രൻ

‘കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം; ജനങ്ങൾക്ക് ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതി’: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തിൽ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ക്രമസമാധാനം പൂർണമായും തകർന്ന നാട്ടിൽ ജനങ്ങൾ എല്ലാം ഭയത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ഒഴികെ ആർക്കും ഒരു സുരക്ഷയുമില്ല. പിണറായി വിജയന്റെ ഭരണത്തിൽ ജനങ്ങൾ അരക്ഷിതാവസ്ഥയിലാണ്. പട്ടാപകൽ കുട്ടികളെ കടത്തികൊണ്ടു പോയി കൊല ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. സ്ത്രീകൾക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് കേരളത്തിലെ നഗരങ്ങളിലുള്ളത്.

TOP NEWS
21 മണിക്കൂർ നീണ്ട തിരച്ചിൽ: ഒടുവിൽ ചെളിനിറഞ്ഞ ചാക്കിൽ ആ കുഞ്ഞു മൃതദേഹം
ലോകത്തെവിടെയും കാണാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പട്ടികജാതി – വർഗ വിഭാഗത്തിൽപെട്ട നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയായത്. ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് ഭരണത്തിൽ വന്ന പിണറായി വിജയൻ സംസ്ഥാനത്ത് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കിയിരിക്കുകയാണ്.

ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള ഒരു വിവരവും സംസ്ഥാന സർക്കാരിന്റെ പക്കൽ ഇല്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. ബംഗ്ലദേശിൽനിന്നു നുഴഞ്ഞുകയറിയ നിരവധി പേർ കേരളത്തിലുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവരെ പ്രീണിപ്പിക്കുന്ന നിലപാട് സർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ കേരളം മറ്റൊരു ബംഗാളാകുമെന്നുറപ്പാണ്. ഒരു വിഭാഗം ജനങ്ങളെ അവരുടെ ആരാധനാലയത്തിനു മുന്നിലിട്ട് പച്ചയ്ക്ക് കെട്ടിത്തൂക്കുമെന്നു മതതീവ്രവാദികൾ പരസ്യമായി മുദ്രാവാക്യം മുഴക്കുന്ന സംസ്ഥാനമായി കേരളം മാറി.

ഭരണകക്ഷിയിലെ പ്രധാനപ്പെട്ട നേതാക്കൾ കൊലവിളി പ്രസംഗം തുടരുകയാണ്. സ്പീക്കറെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഒരു വിഭാഗത്തെ പരസ്യമായി അവഹേളിക്കുകയാണ്. ഏതു നിമിഷവും തങ്ങൾ അക്രമിക്കപ്പെടുമെന്ന മാനസികനിലയിലേക്കു ജനങ്ങളെ തള്ളവിടുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com