Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരള സ്റ്റോറി സിനിമയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.എസ്.യു

കേരള സ്റ്റോറി സിനിമയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.എസ്.യു

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്കെതിരെ കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. നാടിന്റെ നന്മയെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ഈ ചലച്ചിത്രം. ഈ സിനിമയുടെ പ്രദർശനത്തോടുകൂടി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിൽ പടർത്തും നമ്മുടെ നാടിനെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഈ സിനിമയ്ക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ പൂർണ്ണരൂപം :

ബഹുമാന്യ മുഖ്യമന്ത്രി, കേരള സ്റ്റോറി എന്ന ഹിന്ദി ചലച്ചിത്രം കേരളത്തിൽ അടക്കം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഈ ചലച്ചിത്രത്തിന്റെ ട്രെയിലറിൽ കേരളത്തിൽ നിന്നും 32000 ഓളം പെൺകുട്ടികൾ മതംമാറ്റം നടത്തുകയും തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിൽ കേരളവുമായി ഒരു ബന്ധവുമില്ലാത്ത കഥകൾ വ്യാജമായി നിർമ്മിച്ചു കേരള സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി സംഘപരിവാർ അജണ്ടയുടെ ഭാഗമായിട്ടുള്ള ശ്രമമാണ് ഈ ചലച്ചിത്രത്തിലൂടെ നടത്തുന്നത്. കേരളത്തിന്റെ മതേതര മൂല്യങ്ങൾ രാജ്യത്തിനുതന്നെ മാതൃക ആയിട്ടുള്ളതാണ് . അങ്ങനെയുള്ള നമ്മുടെ നാടിന്റെ നന്മയെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ഈ ചലച്ചിത്രം. ഈ സിനിമയുടെ പ്രദർശനത്തോടുകൂടി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിൽ പടർത്താനും മതസ്പർദ്ധ ഉണ്ടാക്കാനുമുള്ള ഗൂഢാലോചനകൾ പരാജയപ്പെടേണ്ടതാണ്. ആയതിനാൽ, നമ്മുടെ നാടിനെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന ഈ സിനിമയ്ക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com