Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവ്യാജ സർട്ടിഫിക്കറ്റ് : കെ.എസ്.യു സംസ്ഥാന നേതാവിനെതിരെയുള്ള പരാതിയിൽ അന്വേഷണം തുടങ്ങി

വ്യാജ സർട്ടിഫിക്കറ്റ് : കെ.എസ്.യു സംസ്ഥാന നേതാവിനെതിരെയുള്ള പരാതിയിൽ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ.എസ്.യു സംസ്ഥാന നേതാവിനെതിരെയുള്ള പരാതിയിൽ അന്വേഷണം തുടങ്ങി. വ്യാജബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ആലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ ജോലി നേടിയെന്നാണ് ആരോപണം.

ആലപ്പുഴ എസ്.ഡി കോളജിൽ 2014-16 കാലയളവിൽ ബി കോം പഠനം പൂർത്തിയാക്കിയെന്നാണ് സർട്ടിഫിക്കറ്റിൽ. കേരള സർവകലാശാലയുടെ പരാതിയിലാണ് പോലീസ് അന്വേഷണം. സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്ട്രേഷൻ നമ്പർ എന്നിവ വ്യാജമെന്ന് കാട്ടിയാണ് സർവകലാശാല ഡിജിപിക്ക് പരാതി നല്കിയത്.

പരാതിക്ക് പിന്നാലെ അന്വേഷണം തുടങ്ങിയ പോലീസ് മൊബൈൽ ഫോൺ ഹാജരാക്കാൻ അൻസിലിനോട് ആവശ്യപ്പെട്ടു. എന്നാൽ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന് അൻസിൽ പറഞ്ഞു. അൻസിലിനെതിരെയുള്ള ആരോപണത്തിൽ കഴമ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments