കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് ഓൺലൈൻ വഴി ഉംറ വിസക്ക് നേരിട്ട് അപേക്ഷിക്കാം. നടപടിക്രമങ്ങൾക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. സൗദി വിസ ബയോ ആപ്പ് വഴിയാണ് ഇ വിസ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
നാല് ഘട്ടമായാണ് ബയോമെട്രിക് രജിസ്ട്രേഷൻ സജ്ജീകരിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിന് ശേഷം വിരലടയാളം വെച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
തുടര്‍ന്ന് പാസ്പ്പോര്‍ട്ട് തുടങ്ങിയ ആവശ്യമായ വിവരങ്ങള്‍ നല്‍കിയതിന് ശേഷം മൊബൈല്‍ ക്യാമറ വഴി ഫോട്ടോ അപ്‍ലോഡ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ കുവൈത്തില്‍ നിന്നടക്കമുള്ള അഞ്ച് രാജ്യങ്ങളിലെ ഉംറ തീർത്ഥാടകർക്ക് ഇലക്ട്രോണിക്സ് വിസ അനുവദിക്കുന്നതിന് ഫിംഗര്‍ പ്രിന്‍റ് നിര്‍ബന്ധമാക്കിയിരുന്നു.