Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിക്ഷേപകർക്ക് കുവൈത്തിൽ ദീർഘകാല വീസ

നിക്ഷേപകർക്ക് കുവൈത്തിൽ ദീർഘകാല വീസ

കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകർക്ക് 5 വർഷ കാലാവധിയുള്ളതും തുല്യ കാലയളവിലേക്കു പുതുക്കാവുന്നതുമായ വീസ കുവൈത്തിൽ അനുവദിക്കുന്നു. നിക്ഷേപകരുടെ കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും ദീർഘകാല വീസ ലഭിക്കും. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രാജ്യത്തു വന്നുപോകാനായി 6 മാസത്തേക്കു മൾട്ടിപ്പിൾ എൻട്രി വീസയും നൽകും. ഉടമകൾ 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങിയാലും ദീർഘകാല വീസ റദ്ദാകില്ല. അന്തിമ തീരുമാനം വരുന്നതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments