കുവൈത്ത് സിറ്റി : കുവൈത്തിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് 5 ദിവസം അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 13 ശനിയാഴ്ച വരെയാണ് അവധി. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഏപ്രിൽ 14 ഞായറാഴ്ച മുതൽ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും.