Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ വിദ്യാലയങ്ങളുടെ പ്രവൃത്തി സമയം പുന: ക്രമീകരിച്ചു

കുവൈത്തിൽ വിദ്യാലയങ്ങളുടെ പ്രവൃത്തി സമയം പുന: ക്രമീകരിച്ചു

കുവൈത്ത്‌ സിറ്റി: രാജ്യത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ സർക്കാർ വിദ്യാലയങ്ങൾക്ക് പുതിയ പ്രവൃത്തി സമയം നിശ്ചയിച്ചു. 2023 – 2024 അധ്യയന വർഷത്തിൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. അദിൽ അൽ-മാന അംഗീകരിച്ച പുതിയ സമയ ക്രമം പുറത്തിറക്കി.

ഇത് പ്രകാരം നഴ്സറികൾ രാവിലെ 7:15 ന് ആരംഭിച്ചു ഉച്ചയ്ക്ക് 12:05 ന് അവസാനിക്കും. പ്രാഥമിക വിദ്യാലയങ്ങളുടെ ക്ലാസുകളും 7.15 ന് തന്നെയാണ് ആരംഭിക്കുക എങ്കിലും ക്ളാസുകൾ അവസാനിക്കുന്നത് ഉച്ചയ്ക്ക് 1:15 ന് ആയിരിക്കും. മിഡിൽ, ഹൈസ്‌കൂൾ ക്ലാസുകളുടെയും സമയം പുന ക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയ ക്രമം പ്രകാരം ഈ ക്ളാസുകൾ രാവിലെ 7:45 ന് ആരംഭിച്ച് ഉച്ചക്ക് 1:55 നാണ് അവസാനിക്കുക. നേരത്തെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:40 വരെ ആയിരുന്നു ഈ ക്ലാസുകളുടെ പ്രവർത്തന സമയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com