കുവൈത്ത് സിറ്റി: 50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാമെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലം അൽ സബാഹ്.
കഴിഞ്ഞദിവസം ദേശീയ അസംബ്ലിയിൽ പാർലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതോടെ യുറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്കും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലേക്കും ഓസ്‌ട്രേലിയയിലേക്കും കുവൈത്തികൾക്ക് വിസയില്ലാതെ പ്രവേശിക്കാം. 11 രാജ്യങ്ങളിൽ ഇലക്ട്രോണിക് എൻട്രി വിസകൾ ലഭ്യമാണെന്ന് ഷെയ്ഖ് സാലം അറിയിച്ചു.