കുവൈറ്റ് സിറ്റി: പ്രവാസികളായ മലയാളികള്‍ക്കുള്‍പ്പെടെ ആശ്വാസകരമായ രീതിയില്‍ നഴ്‌സിങ് ജീവനക്കാര്‍ക്ക് നല്‍കുന്ന പ്രതിമാസ അലവന്‍സില്‍ വര്‍ദ്ധനയുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രിയായ ഡോ.അഹമ്മദ് അല്‍ അവാദിയുടെ നിര്‍ദേശ പ്രകാരമാണ് നേഴ്‌സിങ് ജീവനക്കാരുടെ അലവന്‍സ് മന്ത്രാലയം വര്‍ദ്ധിപ്പിച്ചത്. കാറ്റഗറി എ,ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പതിനായിരത്തോളം നേഴ്‌സുമാര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ 50 ദീനാറിന്റെ ശമ്പള വര്‍ദ്ധനയാണ് ജീവനക്കാര്‍ക്ക് ലഭിക്കുക.
99 കുവൈറ്റി നഴ്‌സുമാരെ കാറ്റഗറി ബിയില്‍നിന്ന് കാറ്റഗറി എയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 98 പേരെ കാറ്റഗറി സിയില്‍നിന്ന് ബിയിലേക്കും ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ഏകദേശം 697 കുവൈറ്റി നഴ്‌സുമാര്‍ക്ക് വര്‍ധിപ്പിച്ച അലവന്‍സ് ലഭിക്കും.