Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗതാഗത നിയമലംഘനങ്ങളുടെ പിഴകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത്

ഗതാഗത നിയമലംഘനങ്ങളുടെ പിഴകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങളുടെ പിഴകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അശ്രദ്ധമായി വാഹനമോടിക്കുന്നതും ചുവന്ന ട്രാഫിക് സിഗ്നൽ അവഗണിച്ച് വാഹനമോടിക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളായി കണക്കാക്കപ്പെടും

ഗതാഗത നിയമലംഘനങ്ങളുടെ ഫൈനുകള്‍ കുത്തനെ കൂട്ടിയതുള്‍പ്പെടെയുള്ള നിര്‍ദേശത്തിന് ജനറൽ ട്രാഫിക് വകുപ്പ് അന്തിമരൂപം നൽകിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിര്‍ദേശം അനുസരിച്ച് അമിത വേഗതയ്ക്ക് പരമാവധി 500 ദിനാര്‍ ഫൈനും മൂന്ന് മാസം തടവ് ശിക്ഷയും വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 300 ദിനാർ ഫൈനും മൂന്ന് മാസം തടവുമാണ് ലഭിക്കുക.

എന്നാല്‍ ട്രാഫിക് പൊലീസിന്റെ അനുമതിയില്ലാതെ വാഹനത്തിന്റെ ബോഡിയിൽ മാറ്റം വരുത്തുക, സ്വകാര്യ കാറിൽ യാത്രക്കാരെ കയറ്റുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 200 മുതൽ 500 ദിനാർ വരെ ഫൈന്‍ ചുമത്തും.

കുട്ടികളെയും വളർത്തു മൃഗങ്ങളെയും വാഹനത്തില്‍ മുൻ സീറ്റിൽ ഇരുത്തിയാലും പിന്‍ സീറ്റില്‍ സുരക്ഷിതമല്ലാതെ ഇരുത്തിയാലും പഴയ വാഹനം ഓടിക്കുന്നവർക്കും ഫൈന്‍ തുക വര്‍ധിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments