കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ സാധ്യതാ പഠനത്തിന് പൊതുമരാമത്ത് മന്ത്രാലയം അനുമതി നൽകി. പദ്ധതിയുടെ സാധ്യതാ പഠനം ഫ്രഞ്ച് കമ്പനിയായ സിസ്ട്രയാണ് നടത്തുക. ആറുമാസത്തിനകം സാധ്യതാ പഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് സംബന്ധമായ സാമ്പത്തിക-സാങ്കേതിക പഠനത്തിനുള്ള കരാറിൽ സൗദി അധികൃതരും കുവൈത്ത് പൊതുമരാമത്ത് അണ്ടർസെക്രട്ടറി ഈദ് അൽ-റഷീദിയും ഒപ്പുവച്ചു. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് ഈ റെയിൽപാത ഇടയാക്കും. കുവൈത്തിനും റിയാദിനും ഇടയിൽ 650 കിലോമീറ്ററാണ് റയിൽവേയുടെ ആകെ ദൂരം. ആറുമാസത്തിനകം സാധ്യതാ പഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെയും സൗദി അറേബ്യ കിരീടാവകാശിയുടെയും വികസന കാഴ്ചപ്പാടാണ് കരാർ സാധ്യമാക്കിയാതെന്ന് ഈദ് അൽ റാഷിദി പറഞ്ഞു.