കുവൈത്ത് സിറ്റി : ഡോക്ടർമാർ ഉൾപ്പെടെ ഉന്നത തസ്തികകളിലൊഴികെ ഏർപ്പെടുത്തിയ ഫാമിലി വീസ നിയന്ത്രണം കുവൈത്തിൽ തുടരും.
വീസ കാലാവധി കഴിഞ്ഞിട്ടും വിദേശികൾ രാജ്യത്ത് തുടരുന്ന പശ്ചാത്തലത്തിലാണ് നിയമത്തിൽ ഇളവ് വേണ്ടെന്ന് തീരുമാനിച്ചത്. താമസ, കുടിയേറ്റ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനുള്ള പരിശോധന കർശനമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.