കുവൈത്ത് സിറ്റി : മംഗഫിലെ തൊഴിലാളി താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ മരിച്ച മലയാളികൾ ഉൾപ്പെടെ 49 പേരുടെയും കുടുംബത്തിന് 15,000 ഡോളർ (12.5 ലക്ഷം രൂപ) വീതം നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. അതാതു രാജ്യക്കാരുടെ കുവൈത്തിലെ എംബസി മുഖേന തുക നാലു ദിവസത്തിനകം വിതരണം ചെയ്യും. ദുരന്തം നടന്ന അന്നു തന്നെ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ 46 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരുമാണ് മരിച്ചത്. 48 പേരുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ബിഹാറുകാരന്റെ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചിട്ടില്ല.