കുവൈത്ത് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)യുടെ 2023 ഡിസംബർ അവസാനം വരെയുള്ള സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് 15.46 ലക്ഷം പൗരന്മാരും 33 ലക്ഷം പ്രവാസികളും ഉൾപ്പെടെ 2023 അവസാനത്തോടെ കുവൈത്തിലെ ജനസംഖ്യ 48.59 ലക്ഷത്തിലെത്തി.
2022-ലെ 47 ലക്ഷത്തിൽ നിന്നും 2.6 ശതമാനം വർധനവ് രേഖപ്പെടുത്തി. രാജ്യത്തെ വിദേശി സമൂഹങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. 2022 -നെ അപേക്ഷിച്ച് നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ഈജിപ്തുകാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കുവൈത്ത് ജനസംഖ്യയുടെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ളവരെ യഥാക്രമം പരിശോധിച്ചാൽ പ്രവാസി ജനതയിലെ 30 ശതമാനവും ഇന്ത്യക്കാരാണ് ഉള്ളത്. അകെ ജനസംഖ്യയുടെ 32 ശതമാനം ആണ് കുവൈത്ത് പൗരന്മാർ.