Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തില്‍ കനത്ത ചൂട് തുടരുന്നു

കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കനത്ത ചൂട് തുടരുന്നു. വെള്ളിയാഴ്ച താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. വെള്ളിയാഴ്ച താപനില 50 ഡിഗ്രി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

പകല്‍ മുഴുവനുള്ള കനത്ത ചൂട് രാത്രിയിലും അനുഭവപ്പെട്ടു. ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൂ​ടു​കാ​റ്റും വീ​ശി. രാ​ത്രി താപനില 32 മു​ത​ൽ 34 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂടിയ താ​പ​നി​ല തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ടി​ക്കാ​റ്റി​നുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ശ​നി​യാ​ഴ്ച താ​പ​നി​ല 48 മു​ത​ൽ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. ചൂ​ടേറിയ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com