കുവൈത്ത് സിറ്റി : കുടുംബ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ഒഴിവാക്കി കൊണ്ടുള്ള ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അംഗീകാരം നൽകി. ഭേദഗതി അനുസരിച്ച് വർക്ക് പെർമിറ്റിൽ 800 ദിനാറിന് മുകളിൽ ശമ്പളം ഉണ്ടെങ്കിൽ സർവകലാശാല ബിരുദം ഇല്ലാത്ത പ്രവാസികൾക്കും കുടുംബ വീസ അനുവദിക്കും. ഭാര്യ, പതിനാല് വയസ്സിൽ താഴെ പ്രായമുള്ള മക്കൾ എന്നിവരെ ആണ് കുടുംബ വീസയിൽ കൊണ്ടുവരാൻ അനുവദിക്കുക.
കുടുംബ വീസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകി കുവൈറ്റ്
RELATED ARTICLES