Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്


കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വന്നേക്കും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം. ഗതാഗത നിയമലംഘനത്തിന് കടുത്ത വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും.കുവൈത്തിൽ ദിവസേന ശരാശരി 300 വാഹനാപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. ഇവയിൽ 90 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് അധികൃതർ സൂചിപ്പിച്ചു.

അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്നൽ മറികടക്കുക, മത്സരയോട്ടം എന്നീ കുറ്റങ്ങൾക്ക് 150 ദിനാർ വീതം പിഴ ഈടാക്കും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ പിഴ 75 ദിനാറാക്കി വർധിപ്പിച്ചു. 

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 30 ദിനാറും നിരോധിത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 15 ദിനാറുമാണ് പിഴ. വാഹനവുമായി അഭ്യാസപ്രകടനം നടത്തുന്നവർക്ക് തടവിനും പിഴയ്ക്കും പുറമെ നിശ്ചിത കാലം നിർബന്ധിത സാമൂഹിക സേവനത്തിനും നിയോഗിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments