Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ ഡിസംബർ 1 ന് പൊതു അവധി

കുവൈത്തിൽ ഡിസംബർ 1 ന് പൊതു അവധി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നടക്കുന്ന ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബർ 1 ന് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷൻ അവരുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

 മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവർക്കും ഈ അവധി ബാധകമാണ്. എന്നാൽ, അടിയന്തര സേവനങ്ങളും പൊതു താൽപര്യ സേവനങ്ങളും നൽകുന്ന ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ നടത്തുന്നതിനായി അതനുസരിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments