Wednesday, November 13, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31 വരെ: റജിസ്റ്റർ ചെയ്യാൻ ഇനിയും...

കുവൈത്തിൽ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31 വരെ: റജിസ്റ്റർ ചെയ്യാൻ ഇനിയും ഏറെപ്പേർ

കുവൈത്ത് സിറ്റി: വിദേശികൾക്ക് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. കാലാവധി തീരാൻ ഒന്നര മാസം മാത്രം ശേഷിക്കെ 5.5 ലക്ഷം വിദേശികൾ ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ല.

നിശ്ചിത സമയത്തിനകം റജിസ്റ്റർ ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.റജിസ്റ്റർ ചെയ്യാത്ത വിദേശികൾക്ക് 2025 ജനുവരി മുതൽ സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ബ്രിഗേഡിയർ നയാഫ് അൽ മുതൈരി പറഞ്ഞു.

ബയോമെട്രിക് കേന്ദ്രങ്ങൾ: ഹവല്ലി, ഫർവാനിയ, അഹ്മദി, മുബാറക് അൽ കബീർ, അൽജഹ്റ (സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും) എന്നീ ഗവർണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലും പഴ്സനൽ ഇൻവെസ്റ്റിഗേറ്റിങ് ഡിപ്പാർട്ട്മെന്റ്, അലിസബാഹ് അ‍ൽ സാലിം വിരലടയാള കേന്ദ്രം, അൽജഹ്റയിലെ പഴ്സനൽ ഐഡന്റിഫിക്കേഷൻ ഫിങ്കർ പ്രിന്റിങ് കമ്പനി (വിദേശികൾക്കു മാത്രം), ദ് അവന്യൂ മാൾ, 360 മാൾ, അൽഖൂത് മാൾ, ദ് കാപിറ്റൽ മാൾ, ദ് മിനിസ്ട്രീസ് കോംപ്ലസക്സ് എന്നിവിടങ്ങളിൽ വിരലടയാളം രേഖപ്പെടുത്താം. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments