Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈറ്റില്‍ ഓവര്‍ ടൈം ഡ്യൂട്ടി എത്ര മണിക്കൂര്‍ വരെയാവാം? പുതിയ നിര്‍ദ്ദേശങ്ങളുമായി തൊഴില്‍ മന്ത്രാലയം

കുവൈറ്റില്‍ ഓവര്‍ ടൈം ഡ്യൂട്ടി എത്ര മണിക്കൂര്‍ വരെയാവാം? പുതിയ നിര്‍ദ്ദേശങ്ങളുമായി തൊഴില്‍ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികളെ കൊണ്ട് ഓവര്‍ ടൈം ജോലി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ തൊഴില്‍ മന്ത്രാലയം. ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് അധികസമയം ജോലി നല്‍കാന്‍ പാടില്ലെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഓവര്‍ ടൈം ജോലി ചെയ്യണമെന്ന് ജീവനക്കാരോട് ആവശ്യപ്പെടാന്‍ തൊഴില്‍ ദാതാവിന് അവകാശമുണ്ട്. എന്നാല്‍, ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധിക സമയ ജോലി ചെയ്യിക്കാന്‍ പാടില്ല.

അതേസമയം, ചില പ്രത്യേക സാഹചര്യങ്ങളില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ ടൈം ജോലി ചെയ്യിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനത്തിന് നാശനഷ്ടം സാഹചര്യം ഉടലെടുക്കുക, അടിയന്തര സാഹചര്യങ്ങളോ, സംഭവങ്ങളോ ഉണ്ടാവുക, പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും നഷ്ടത്തിന്റെ തോത് കുറക്കാനും ജീവനക്കാരന്റെ സേവനം ആവശ്യം വരിക തുടങ്ങിയ അനിവാര്യ ഘട്ടങ്ങളില്‍ ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ ടൈം ജോലിയെടുപ്പിക്കാം. പക്ഷെ, മൂന്നാഴ്ചയില്‍ മൊത്തം ജോലി സമയം 144 മണിക്കൂറില്‍ അധികമാകരുതെന്ന് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി.

രാജ്യത്തെ തൊഴില്‍ നിയമപ്രകാരം പരമാവധി ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലിയും പ്രതിദിനം 8 മണിക്കൂറുമാണ്. പരമാവധി പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ 6 ദിവസമാണ്. ഒരു ദിവസം തുടര്‍ച്ചയായി ഓരോ 5 മണിക്കൂര്‍ ജോലി ചെയ്യുമ്പോഴും തൊഴിലുടമ ഒരു മണിക്കൂര്‍ ഇടവേള നല്‍കണം. തുടര്‍ച്ചയായി 24 മണിക്കൂര്‍ ഇടവേള ആഴ്ചയില്‍ ഒരിക്കല്‍ നല്‍കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിയമം അനുശാസിക്കുന്ന 48 മണിക്കൂര്‍ കഴിച്ചുള്ള അധിക മണിക്കൂറുകള്‍ ഓവര്‍ടൈമായി കണക്കാക്കും. എത്ര മണിക്കൂര്‍ ഓവര്‍ടൈം ജോലി ചെയ്യുന്നു എന്നതിന് ഒരു പരിധിയുണ്ട്. ഇത് പ്രതിദിനം രണ്ട് മണിക്കൂറാണ്. ഒരു വര്‍ഷത്തില്‍ പരമാവധി 180 മണിക്കൂര്‍. ആഴ്ചയില്‍ മൂന്ന് ദിവസം അല്ലെങ്കില്‍ വര്‍ഷത്തില്‍ 90 ദിവസം. സാധാരണ ദിവസങ്ങളില്‍ ജോലി ചെയ്യുന്ന ഓവര്‍ടൈമിനുള്ള ശമ്പളത്തിന്റെ 1.25 ഇരട്ടി, അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ ശമ്പളത്തിന്റെ 1.5 മടങ്ങ്, പൊതു അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ മണിക്കൂറുകളുടെയും അടിസ്ഥാന മണിക്കൂര്‍ നിരക്കിന്റെ രണ്ട് മടങ്ങ് എന്നിങ്ങനെയാണ് ഓവര്‍ടൈം അലവന്‍സ് കണക്കാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com