Tuesday, January 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോവിഡ് വാക്സിനേഷനിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.വി തോമസിന്‍റെ കത്ത്

കോവിഡ് വാക്സിനേഷനിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.വി തോമസിന്‍റെ കത്ത്

കോവിഡ് വാക്സിനേഷനിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെ.വി തോമസിന്‍റെ കത്ത്. ലക്ഷക്കണക്കിന് ആളുകൾ മരിക്കാനിടയായ കോവിഡിനെയും പ്രതിരോധിക്കാനായി നൽകിയ വാക്സിനെയും കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ തുടർ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് ആവശ്യപ്പെട്ടിട്ടുള്ളത്. 

കൊവിഡ് ബാധ ഇന്ത്യയിൽ അഞ്ച് ലക്ഷത്തോളം പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാക്കിയെന്നാണ് വിവരങ്ങൾ നൽകുന്നത്. എന്നാല്‍ രാജ്യത്തെ കോവിഡ് രോഗികളിൽ പ്രതിരോധ വാക്സിനുകൾ ഗുണത്തേക്കാൾ ദോഷം ചെയ്തുവെന്നും ആരോഗ്യവാന്മാരായ പലരും വാക്സിനേഷനു ശേഷം മരണപ്പെട്ടുവെന്നും കെ.വി തോമസിന്റെ പരാതിയിൽ പറയുന്നു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com