ഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയായി ഹിന്ദി ചിത്രം ‘ലാപതാ ലേഡീസ്’. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം വിദേശഭാഷാ വിഭാഗത്തിലേക്കാണ് മത്സരിക്കുന്നത്.
ഹനു-മാൻ, കൽക്കി 2898 എ.ഡി, ആനിമൽ, ചന്തു ചാമ്പ്യൻ, സാം ബഹദൂർ, സ്വാതന്ത്ര്യ വീർ സവർക്കർ, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാനം, ജോറാം, കൊട്ടുകാലി, ജമ, ആർട്ടിക്കിൾ 370, ആട്ടം, ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, തങ്കലാൻ, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിങ്ങനെ 29 ചിത്രങ്ങളിൽ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്.