Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബാല​ഗോപാൽ എന്നല്ല, നികുതി ​ഗോപാൽ എന്നാണ് വിളിക്കേണ്ടത്; കെ.സുരേന്ദ്രൻ

ബാല​ഗോപാൽ എന്നല്ല, നികുതി ​ഗോപാൽ എന്നാണ് വിളിക്കേണ്ടത്; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എല്ലാ മേഖലയിലും നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അടിസ്ഥാന ആവശ്യങ്ങൾക്ക് പണം നീക്കി വയ്‌ക്കാൻ സർക്കാർ പരാജയപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ച ചട്ടിയിലും കീശയിലും കയ്യിട്ടു വാരുകയാണ് പിണറായി സർക്കാരെന്നും ബാല​ഗോപാൽ എന്നല്ല, നികുതി ​ഗോപാൽ എന്നാണ് ധമന്ത്രിയെ വിളിക്കേണ്ടതെന്നും സുരേന്ദ്രൻ തുറന്നടിച്ചു.

‘വീടു വെയ്‌ക്കുന്നവർക്ക് അധിക ഭാരം, പാവപ്പെട്ടർവർക്ക് ഭൂമി വാങ്ങുന്നതിന് അധിക ഭാരം, കറന്റ് ചാർജ്, വാഹന നികുതി ഇങ്ങനെ എല്ലാ മേഖലയിലും നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണിത്. അടിസ്ഥാന ആവശ്യങ്ങൾക്ക് പണം നീക്കി വയ്‌ക്കാൻ പല മേഖലകളിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ധൂർത്തും അഴിമതിയും നടത്താനുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന ​സർക്കാർ തുടർന്നു കൊണ്ടു പോകുകയാണ്. പാവപ്പെട്ട ജനങ്ങൾക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിച്ച സർക്കാർ, എകെജി മ്യൂസിയത്തിന് 6 കോടി രൂപ മാറ്റി വെച്ചിരിക്കുന്നു. തൊഴിലവസരങ്ങൾ വർദ്ധപ്പിക്കുന്നതിന് ഒരു ചെറു വിരൽ അനക്കാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.’

‘രാജ്യത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മാ വിസ്ഫോടനമുള്ള സംസ്ഥാനമാണ് കേരളം. ലക്ഷക്കണക്കിന് യുവാക്കളാണ് തൊഴിലില്ലാതെ അലയുന്നത്. അവർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരു നടപടിയും സർക്കാർ കൈക്കൊണ്ടിട്ടില്ല. വ്യവസായ സൗഹൃദ സംസ്ഥാനമായി മാറുന്നതിനോ, കാർഷിക മേഖലയുടെ പുരോ​ഗതിയ്‌ക്കു വേണ്ടിയോ ഒന്നും തന്നെ ധനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. ഒരു രൂപ പോലും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറായില്ല. പാവപ്പെട്ടവരുടെ പിച്ച ചട്ടിയിലും കീശയിലും കയ്യിട്ടു വാരുന്ന സർക്കാരാണ് പിണറായി സർക്കാർ.’

‘ഒരു രൂപയുടെ പോലും അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാത്ത കേന്ദ്ര സർക്കാരിന്റെ ബജറ്റിനെ വിമർശിച്ച ധനമന്ത്രി, എവിടെയൊക്കെ ജനങ്ങളെ ദ്രോഹിക്കാമോ അവിടെയെല്ലാം കൈ വച്ചിരിക്കുകയാണ്. ആന കരിമ്പിൻ കാട്ടിൽ കടന്നതു പോലെയാണ് ബാല​ഗോപാൽ ​ബജറ്റ് അവതരിപ്പിച്ചത്. എല്ലാം തച്ചുടച്ചു. ജനങ്ങളെ തീവെട്ടി കൊള്ള നടത്തുന്ന ബജറ്റാണിത്. കൊള്ളക്കാരനെ പോലെയാണ് ധനമന്ത്രി പെരുമാറുന്നത്’ എന്നും സുരേന്ദ്രൻ തുറന്നടിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments