Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'എന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും', ബിബിസി വിവാദത്തിൽ അനിൽ ആൻറണി

‘എന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും’, ബിബിസി വിവാദത്തിൽ അനിൽ ആൻറണി

തിരുവനന്തപുരം: ബിബിസി ഡോക്യുമെൻറി വിവാദത്തിൽ നിലപാടിലുറച്ച് അനിൽ ആൻറണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുമെന്ന് അനിൽ ആൻറണി തുറന്നടിച്ചു. തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്നും പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെ പേര് പറയുന്നില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണ്. ബിജെപിയിൽ ചേരില്ലെന്ന് വ്യക്തമാക്കിയ അനിൽ, അത്തരം  പ്രചാരണം അസംബന്ധമാണെന്നും അനിൽ പറഞ്ഞു. 

ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ല. ഇന്ത്യയെ ദുർബലപ്പെടുത്താനാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ തന്നെ എതിർത്തവർ ശ്രമിച്ചത്. കേരളത്തിലുൾപ്പടെ ഉയർന്ന പ്രതികരണം ആസൂത്രിതമാണ്. രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും എതിർത്തവരാണ് തന്നെയും എതിർത്തതെന്നും അനിൽ ആരോപിച്ചു. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേരളത്തിൽ ശശി തരൂരിനെ പരിഗണിക്കുന്നതിനോടും അനിൽ പ്രതികരിച്ചു. 2026 ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ശശി തരൂരിന് അർഹതയും യോഗ്യനുമാണെന്നും പക്ഷേ തരൂരിനോട് പാർട്ടി കാട്ടുന്ന നിലപാടിൽ താൻ നിരാശനാണെന്നും അനിൽ പറഞ്ഞു. ദേശീയ താല്പര്യത്തിന് പ്രധാനമന്ത്രിയുൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണ്. ബിജെപിയിൽ ചേരുമെന്ന പ്രചാരണം അസംബന്ധമാണെന്നും അനിൽ വ്യക്തമാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments