Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം

കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം

കോട്ടയം ; കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. ക്യാൻസർ വാർഡിനു പിന്നിൽ നിർമ്മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ മധ്യഭാഗത്തായാണ് തീപ്പിടിത്തമുണ്ടായത്. പന്ത്രണ്ടരയോടെയാണ് സംഭവം. ആളപായമുള്ളതായോ ആർക്കെങ്കിലും പരിക്കേറ്റതായോ റിപ്പോർട്ടില്ല. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് രോഗികളെ പൂർണമായും മാറ്റി. തീപിടിച്ച കെട്ടിടം മൂന്നാം വാര്‍ഡിനോടു ചേര്‍ന്നാണുള്ളത്. തീയാളുന്നത് കണ്ടതോടെ ഈ വാര്‍ഡില്‍നിന്ന് ആളുകളെ മാറ്റിയിരുന്നു

തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിർമ്മാണ ആവശ്യങ്ങൾക്കായി ഇവിടെ വൈദ്യുത ക്രമീകരണങ്ങൾ നടന്നിരുന്നു. ഇതിൽ നിന്നുളള ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നാണ് നിഗമനം. കോട്ടയത്തെയും പരിസരപ്രദേശത്തെയും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.പാലായില്‍നിന്നും ചങ്ങനാശ്ശേരിയില്‍നിന്നുമുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments