കോഴിക്കോട്: ആര്എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ജമാ അത്തിന്റെ നിലപാടിനെതിരെ സമസ്ത. ചര്‍ച്ച അപ്രസക്തമാണെന്നും എന്തിനാണ് ചര്‍ച്ചയ്ക്ക് പോയതെന്നും പറയേണ്ടത് ജമാ അത്തെ ഇസ്ലാമി ആണെന്നും സമസ്ത വ്യക്തമാക്കി. ആര്‍എസ്എസിന്റെ അടിസ്ഥാന തത്വം ഹിന്ദുത്വമാണെന്നും ഫാഷിസ്റ്റ് സ്വഭാവമാണെന്നും സമസ്ത കൂട്ടിച്ചേര്‍ത്തു.
അത്തരമൊരു സംഘടനയുമായി സഹകരിക്കേണ്ട വിഷയത്തില്‍ സഹകരിക്കാമെന്നും വിധേയത്വം ആവശ്യമില്ലെന്നും സമസ്ത നിലപാടെടുത്തു. ജനുവരി 14 ന് ഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടത്തിയെന്നായിരുന്നു ജമാ അത്തെ ഇസ്ലാമിയുടെ സ്ഥിരീകരണം. കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും അതുകൊണ്ടാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും ജമാ അത്തെ ഇസ്ലാമി വിശദീകരിച്ചിരുന്നു.