Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് ജർമ്മൻ അംബാസഡർ

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് ജർമ്മൻ അംബാസഡർ

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ pഡോ. ഫിലിപ്പ് അക്കർമാൻ. ഇത് ഇന്ത്യൻ സർക്കാർ തീരുമാനിക്കുന്ന കാര്യമാണ്. കൂടാതെ കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാണെങ്കിൽ ഇന്ത്യയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 25, 26 തീയതികളിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ത്യ സന്ദർശിക്കും.

ഇതിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ആണ് അക്കർമാൻ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ചൈനയ്ക്കും യുഎസിനും ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുക്രൈൻ അധിനിവേശത്തെ തുടർന്നായിരുന്നു പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്താൻ ആരംഭിച്ചത്. എന്നാൽ ഈ സമയം ഇന്ത്യ റഷ്യയിൽ നിന്ന് വളരെ കുറഞ്ഞ വിലയിൽ എണ്ണ വാങ്ങാൻ ആരംഭിച്ചു.

കൂടാതെ യുക്രെയ്ൻ പ്രതിസന്ധിയിൽ ഒരു ഘട്ടത്തിൽ ഇന്ത്യക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ അത് ഈ ഘട്ടത്തിൽ അല്ല എന്നും അക്കർമാൻ പറഞ്ഞു. കൂടാതെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെങ്കിൽ രണ്ട് കക്ഷികളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം റഷ്യയുടെ ഫെഡറൽ അസംബ്ലിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ യുക്രെയ്‌നിൽ യുദ്ധം ആരംഭിക്കാൻ കാരണം പശ്ചിമേഷ്യയാണെന്ന് ആരോപിച്ചുകൊണ്ടുള്ള പരാമർശവും അദ്ദേഹം ചൂണ്ടികാട്ടി.

“ഇന്നലെ പുടിൻ ചർച്ചയോ സമാധാനമോ എന്ന വാക്ക് പരാമർശിച്ചില്ല. ഇന്ത്യയ്ക്ക് വളരെ മികച്ച നയതന്ത്രമുണ്ട്. അതിനുവേണ്ടി നല്ലൊരു അവസരം കണ്ടെത്തേണ്ടതുണ്ട്. “എന്നും ജർമ്മൻ അംബാസഡർ പറഞ്ഞു. അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയെ പാശ്ചാത്യ രാജ്യങ്ങളടക്കം വിമർശിച്ചപ്പോൾ ഇന്ത്യ തിരിച്ചു മറുപടി പറയുകയും യൂറോപ്പിന്റെ ഇരട്ടത്താപ്പാണെന്ന് വിമർശിക്കുകയും ചെയ്തു.

കൂടാതെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ റഷ്യയിൽ നിന്നുള്ള എണ്ണയുടെ ആറിൽ ഒരു ഭാഗം മാത്രമാണ് ന്യൂഡൽഹിയുടെ എണ്ണ സംഭരണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ വർഷം ഡിസംബറിൽ വ്യക്തമാക്കുകയും ചെയ്‌തു. എല്ലാ രാജ്യങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും യൂറോപ്പിന്റെ മാത്രം ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ യുക്രെയ്ൻ സംഘർഷം ആരംഭിച്ച ഫെബ്രുവരി 24 ന് മുമ്പ് തന്നെ വ്യാപാര ബന്ധം വിപുലീകരിക്കാൻ ന്യൂഡൽഹിയും മോസ്കോയും ചർച്ചയിൽ ഏർപ്പെട്ടിരുന്നുവെന്നും എസ് ജയശങ്കർ അറിയിച്ചു. ഫെബ്രുവരിയിൽ നടന്ന യുക്രൈൻ അധിനിവേശത്തിനുശേഷം ഇന്ത്യ വിലകുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ആറിരട്ടിയായി വർദ്ധിപ്പിച്ചു. മോസ്കോ ആണ് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ പ്രധാന വിതരണക്കാർ.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചകളിൽ യുക്രെയ്ൻ പ്രതിസന്ധിയിലും ജർമ്മനിയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഫിലിപ്പ് അക്കർമാൻ പറഞ്ഞു. ഇന്ത്യ വളരുകയാണ്” കൂടാതെ നിരവധി “വാണിജ്യ അവസരങ്ങൾ” ഇവിടെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കാൻ എത്തുന്ന ജർമ്മൻ പ്രതിനിധികളടങ്ങുന്ന സംഘത്തിൽ ഏകദേശം 30 സിഇഒമാരും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments