തിരുവന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ എംഎം മണി. തിരുവഞ്ചൂരിന് പോലീസിനെ വിമർശിക്കാൻ യോഗ്യതയില്ല. സിപിഎം പ്രവർത്തകരെ ജയിലിലാക്കി പീഡിപ്പിച്ചയാളാണ് തിരുവഞ്ചൂർ. തന്നെ പാതിരായ്ക്കാണ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നും എംഎം മണി പറഞ്ഞു.
അദ്ദേഹത്തിന് ശ്രീകൃഷ്ണന്റെ നിറവും കൃഷ്ണന്റെ പണിയുമാണെന്നും എംഎം മണി പരിഹസിച്ചു. എല്ലാവർക്കും എംഎം മണിയെപ്പോലെ വെളുത്തവരാകാൻ കഴിയില്ലല്ലോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.
സർക്കാർ ക്ഷേമ പ്രവർത്തനങ്ങളെ ഇകഴ്ത്താൻ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നുവെന്നും എംഎം മണി വിമർശിച്ചു. പ്രതിപക്ഷം നടത്തുന്നത് സമര പ്രഹസനമാണ്. പ്രതിപക്ഷം ഓല പാമ്പ് കാട്ടിയാൽ സർക്കാർ ഭയക്കില്ലെന്നും എം എം മണി.