കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം സർക്കാർ രമ്യമായി പരിഹരിക്കുമെന്ന് മന്ത്രി പി.രാജീവ്. സുപ്രീംകോടതി മാർഗനിർദേശങ്ങൾ സ്വീകരിച്ച് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിനാണ് നിയമം കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സഭാതർക്കം പരിഹരിക്കുന്നതിനായുള്ള നിയമനിർമാണ കരടിന് കഴിഞ്ഞ ദിവസം ഇടതുമുന്നണി അംഗീകാരം നൽകിയിരുന്നു. ഏറെക്കാലമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടക്കം ചർച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് നിയമനിർമാണത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്. പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിന് നൽകി യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയിലാണ് നിയമനിർമാണം.