ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്കരണത്തിലെ എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. ഏഴുവര്‍ഷത്തെ കരാര്‍ രേഖകള്‍ കോര്‍പറേഷന്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. മാലിന്യസംസ്കരണത്തിന് ഏഴുവര്‍ഷത്തിനിടെ മുടക്കിയ തുകയുടെ വിവരങ്ങളും നല്‍കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെയും കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. പ്ലാന്റ് നടത്തിപ്പുകാര്‍ക്ക് എതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ബോര്‍ഡിനോട് കോടതി ചോദിച്ചു.
കോര്‍പറേഷനോട് നഷ്ടപരിഹാരം അടക്കമുള്ളവ ഈടാക്കുമെന്ന് ബോര്‍ഡ്. നഷ്ടപരിഹാരം വാങ്ങി ബാങ്കിലിട്ടാല്‍ ജനം സഹിച്ചതിന് പരിഹാരമാകുമോ എന്ന് കോടതി. ബ്രഹ്മപുരം എന്ന പേരുതന്ന അക്ഷരാര്‍ഥത്തില്‍ മാറ്റിയെഴുതപ്പെട്ടു. ഖരമാലിന്യ സംസ്കരണത്തിന് കൊച്ചിയില്‍ വാര്‍ റൂം തുറക്കുമെന്ന് തദ്ദേശ സെക്രട്ടറി അറിയിച്ചു.