തിരുവനന്തപുരം ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് തീപിടിച്ച് പൂർണമായും കത്തി നശിച്ചു.
ബസ് കത്തിയത്, യാത്രക്കാരെ ഇറക്കിയ ശേഷമായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.രാവിലെ 11.30 ഓടെയാണ് സംഭവം.
ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് കാറ്റാടിമുക്കിൽ വച്ച് തീ പിടിച്ചത്.
എഞ്ചിൻഭാഗത്ത് തീയും, പുകയും പടരുന്നത് നാട്ടുകാർ ശ്രദ്ധയിൽ പെടുത്തിയതോടെ ഡ്രൈവർ ഉടൻ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കുകയായിരുന്നു
ഇതിന് ശേഷം തീ ബസിലാകെ പടർന്നു.
ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്കുമുണ്ടായി.