ദില്ലി: സഭ തർക്കത്തില്‍ ഓർത്തഡോക്സ് വിഭാഗം പ്രതിനിധികൾ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി.
സഭ തർക്കം പരിഹരിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന നിയമ നിര്‍മാണത്തില്‍ നിന്ന് സർക്കാര്‍ പിൻമാറണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് മാനിക്കാതെയാണ് സർക്കാർ നടപടിയെന്നും ഇവർ ചൂണ്ടികാട്ടി.
നിയമനിർമാണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ സർക്കാര്‍ ഓർത്തഡോക്സ് വിഭാഗവുമായി ചർച്ച നടത്തണമെന്നും ദില്ലി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് ആവശ്യപ്പെട്ടു. കോടതി ഉത്തരവ് സമഗ്രമാണെന്നും നിയമനിർമ്മാണത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.